പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ഉള്ള പുലാപ്പറ്റ എന്ന ഗ്രാമത്തിൽ ഉള്ള വളരെ പുരാതനമായ ക്ഷേത്രമാണ് ആങ്കടവത്ത് ശ്രീ ജലദുർഗ ദേവി ക്ഷേത്രം. ജ്യോതിഷ ശാസ്ത്ര പ്രകാരം ഏതാണ്ട് 5000 വർഷത്തോളം പഴക്കം ഉണ്ടെന്നു ആണ് അനുമാനം. പലഘട്ടങ്ങളിലായി പുതുക്കി പണിത ക്ഷേത്രം ഇപ്പോൾ ഉള്ള രൂപാകൃതിയിലേക്കു എത്തിയിട്ട് മുപ്പതു വർഷത്തോളമായി. പാലക്കാട് ജില്ലയിലെ തന്നെ ഏക ജലദുർഗ്ഗ ദേവി ക്ഷേത്രവും ഇതാണ്.
ജലദുർഗ്ഗ ദേവിയെ കൂടാതെ ശ്രീ മഹാവിഷ്ണു , ശ്രീ ഹനുമാൻ, ശ്രീ അയ്യപ്പൻ, ശ്രീ ഗണപതി, യതീശ്വരൻ , ഭുവനേശ്വരി, നാഗങ്ങൾ എന്നി ഉപദൈവങ്ങളും ഇവിടെ പ്രതിഷ്ട ഉണ്ട്
പാലക്കാട് നഗരത്തിൽ നിന്നും ഏതാണ്ട് 27 കിലോമീറ്റർ സഞ്ചരിച്ചാൽ പുലാപ്പറ്റ എത്തിച്ചേരാം. പുലാപ്പറ്റയിൽ നിന്നും പുലാപ്പറ്റ - ചീനിക്കടവ് റോഡിലൂടെ ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.
ആങ്കടവത്ത് ശ്രീ ജലദുർഗ ദേവി ക്ഷേത്ര ദേവസ്വം ട്രസ്റ്റ് ആണ് ഇപ്പോൾ ഭരണച്ചുമതല നിർവഹിക്കുന്നത്