Mankurussi Sree Kurumba Bhagavathi Temple Karakurussi

Mankurussi Sree Kurumba Bhagavathi Temple Karakurussi Palakkad Kerala India

ഈ ക്ഷേത്രത്തിനു തികച്ചും സൗജന്യമായി ഓൺലൈൻ വഴിപാട് ബുക്കിംഗ് ആരംഭിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഞങ്ങളെ വിളിക്കുക. സൗജന്യ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. (To Start Free Online Vazhipadu Booking for this temple, respected management members please contact us on mentioned phone number in contact page. Free training will be provided)
Address
Vazhempuram Post, Karakurussi, Palakkad, Kerala - 678595, India
description

Mankurussi Sree Kurumba Bhagavathi Temple located in vazhempuram post karakurussi panchayath in palakkad district kerala


ക്ഷേത്രത്തിൽ ശ്രീകുറുംബ ഭഗവതി ആണ് പ്രതിഷ്ഠ് . അഭീഷ്‌ഠ വരദായിനിയും ആശ്രിതവത്സലയുമായ ദേവി മാതൃരൂപത്തിൽ ആണ് ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ വള്ളുവനാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെന്ന പോലെ കാവ് സമ്പ്രദായത്തിൽ ആണ് പൂജകളും താലപ്പൊലിയും നടന്നിരുന്നത്.


ഇന്ന് കാവ് സങ്കല്പത്തിൽ നിന്ന് മാറി ക്ഷേത്ര സങ്കല്പപ്രകാരം ഉത്തമത്തിൽ ഉള്ള പൂജാദികാര്യങ്ങൾ ആണ് നടക്കുന്നത്. പനാവൂർ മന ശ്രീ ദിവാകരൻ (ഉണ്ണി) നമ്പൂതിരിയാണ് തന്ത്രി. അദ്ദേഹത്തിന്റെ തന്ത്ര വിധി പ്രകാരം ശ്രീ. നന്ദനമഠം വിശാഖ് മേൽശാന്തിയായി പൂജകൾ നിർവഹിക്കുന്നു. മേടമാസത്തിലെ പുണർതം നക്ഷത്ര ദിനത്തിൽ പ്രതിഷ്ടദിനപൂജകളും നടത്തുന്നു. ഉത്സവത്തിന്റെ കൊടിയേറ്റവും കൊടിയിറക്കവും തന്ത്രി നേരിട്ട് നടത്തുന്നു. 


ക്ഷേത്രത്തിൽ വിഷുക്കണി , രാമായണമാസാചരണം, നവരാത്രി മഹോത്സവം, കാർത്തിക വിളക്ക്, പൊങ്കാല എന്നിവ സമുചിതമായി ആഘോഷിക്കുന്നു. 


ശ്രീ. ബാബു മാങ്കുറുശ്ശി വെളിച്ചപ്പാട് കർമ്മം നിർവഹിക്കുന്നു. എല്ലാ ഞായറാഴ്ചയും ദേവിയുടെ കല്പന ക്കായി നിരവധിപേർ ഇവിടെ എത്തുന്നുണ്ട് 


എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30ന് ഭഗവതി കൽപ്പന

എല്ലാ മുപ്പെട്ടു ഞായറാഴ്ചയും വൈകുന്നേരം സർവൈശ്യര്യ വിളക്ക് പൂജ


പാലക്കാട് - മണ്ണാർക്കാട് ദേശീയപാതയിൽ  തച്ചമ്പാറയിൽ നിന്നും അരപ്പാറ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം 

MANKURUSSI TEMPLE
MANKURUSSI TEMPLE
MANKURUSSI TEMPLE
MANKURUSSI TEMPLE
More Information
Temple Time
  • Morning Darshan

    Temple: 6:00 am to 9:30 am
    Counter: 6:00 am to 9:30 am

  • Evening Darshan

    Temple: 5:30 pm to 7:00 pm
    Counter: 5:30 pm to 7:00 pm

PRATHISHTA
avatar

List of Prathishtas in this temple

  • Bhagavathi
  • Ganapathi
  • Manappulli Bagavathi
  • Guru
area map
Devotees: Do's and Don'ts

Any Queries please contact Ph - 7907173756