Kadambur Sree Panayurkavu Bhagavathy Temple is ancient and historical famous temple in Valluvanadu in Palakkad District of Kerala State India
കേരളത്തിലെ പാലക്കാട് ജില്ലയിലെ വള്ളുവനാട്ടിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് കടമ്പൂർ ശ്രീ പനയൂർക്കാവ് ഭഗവതി ക്ഷേത്രം.
എല്ലാ മലയാളമാസത്തിലെയും മുപ്പെട്ടു ഞായറാഴ്ചകളിൽ വിശേഷാൽ താന്ത്രിക പൂജയും, എല്ലാ ആയില്യം നക്ഷത്രത്തിലും നാഗപൂജയും ഉണ്ടായിരിക്കുന്നതാണ്
കളംപാട്ട്
ഭദ്രകാളി ക്ഷേത്രത്തിൽ നടത്തുന്ന അതിവിശേഷ വഴിപാടാണ് കളമെഴുത്തുപാട്ട് അഥവാ കളംപാട്ട്. പഞ്ചവർണ്ണ പൊടികളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്.ദാരികനെ വധിച്ച ശേഷം ഉഗ്രരൂപിണിയായ കാളിയെ , പൂജയും സ്തുതികളും നടത്തി ശാന്തയാക്കുന്നതിനായി നടത്തിയ വഴിപാടുകളിൽ സുപ്രധാനമായതത്രെ കളംപാട്ട്. ഈ വഴിപാട് വർഷം തോഴും നടത്തുന്നത് ദേവീപ്രീതിക്കും , കുടുംബ ഭദ്രതക്കും നല്ലതാണു. ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യവർദ്ധനവ് എന്നിവക്ക് ഉത്തമമാണ്. ക്ഷേത്രത്തിൽ ഇപ്പോൾ മണ്ഡലകാലത്തും ഉത്സവകാലത്തും കളംപാട്ട് വഴിപാട് നടന്നു വരുന്നു
ദേശഗുരുതി
ക്ഷേത്രത്തിൽ വർഷം തോറും ദേശഗുരുതി നടന്നു വരുന്നു. ദേശത്തിന്റെയും ദേശവാസികളുടെയും ഭക്തജനങ്ങളുടെയും സർവ്വദുരിത പരിഹാരത്തിനും ഐശ്വര്യത്തിനുമായി ഭഗവതിയുടെ വടക്കേ നടയിൽ (കണ്ടത്താർ ക്ഷേത്രത്തിനു മുൻവശത്തു) ദേശഗുരുതി നടത്തപ്പെടുന്നു
TEMPLE TIMING:
Morning: രാവിലെ
നട തുറക്കൽ - 05:30 AM
ഉഷ പൂജ - 06:20AM to 06:40AM
ഉച്ച പൂജ - 10:30AM to 10:50AM
നട അടയ്ക്കൽ - 11:30AM
Evening: വൈകുന്നേരം
നട തുറക്കൽ - 05:00PM
ദീപാരാധന അത്താഴ പൂജ - 07:00PM to 07:20PM
നട അടയ്ക്കൽ - 07:30PM
Sree Panayurkavu Temple Kadambur Phone Number: 9188144104