Thiruvilpara Sri Rama Swamy temple located at Manikassery Kongad in Palakkad district of Kerala
കേരളത്തിലെ പാലക്കാട് ജില്ലയിലെ കോങ്ങാട് പഞ്ചായത്തിലെ മാണിക്കശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുവിൽപ്പാറ ശ്രീരാമ സ്വാമി ക്ഷേത്രം
The presiding deity here is Sri Rama along with Sita Devi and Lakshmanan. The upadevatas here are Ganapathi and Hanuman swamy.
ശ്രീരാമനും സീതാദേവിയും ലക്ഷ്മണനുമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഗണപതിയും ഹനുമാൻ സ്വാമിയുമാണ് ഇവിടുത്തെ ഉപദേവതകൾ.
Its believed that after assassinating Ravana, Sri Rama along with Sitha Devi and Lakshmana Swamy during their journey towards Thiruvilvamala reached here and rested for a while. Its also believed that Sitha Devi felt thirsty and Sri Rama sent an arrow and water sprouted from the rock.
രാവണനെ വധിച്ചശേഷം ശ്രീരാമനും സീതാദേവിയും ലക്ഷ്മണസ്വാമിയും തിരുവില്വാമലയിലേക്കുള്ള യാത്രാമധ്യേ ഇവിടെയെത്തി അൽപനേരം വിശ്രമിച്ചെന്നാണ് വിശ്വാസം. സീതാദേവിക്ക് ദാഹം തോന്നുകയും ശ്രീരാമൻ ഒരു അമ്പ് അയക്കുകയും തുടർന്ന് പാറയിൽ നിന്ന് വെള്ളം വരികയും ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു.
എല്ലാ കാലവും തീർത്ഥജലം നിറഞ്ഞു നിൽക്കുന്ന ഈ കുഴിയിലെ വറ്റാത്ത തീർത്ഥം ഉപയോഗിച്ചാണ് നിത്യവും അഭിഷേകം നടത്തുന്നതും നിവേദ്യം തയ്യാറാക്കുന്നതും. വളരെ ഉയരമുള്ള പാറപുറത്തു ഉള്ള ഒരു കൊച്ചു കിണറിൽ കൊടും വേനലിലും വെള്ളം സുലഭമായി ലഭിക്കുന്നത് ദൈവചൈതന്യമായി വിശ്വസിച്ചു ആളുകൾ പണ്ടുമുതലേ ആരാധന നടത്തി പോന്നിരുന്നു.
1965 ഇൽ സ്ഥലം ഉടമയായ കോട്ടപ്പടി കളത്തിൽ ശ്രീ. എം എം കുട്ടിശ്ശങ്കരൻ നായർ എന്ന ചിന്നക്കുട്ടൻ നായർ ആണ് ഈ ക്ഷേത്രം പണികഴിച്ചത്. കോട്ടയം പാഴൂർ പടിപ്പുരയിൽ നടത്തിയ പ്രശ്നവിചാരത്തിൽ നിന്നും തിരുവിൽപ്പാറയിൽ അഞ്ചു തീർത്ഥകുഴികൾ ഉണ്ടായിരുന്നെന്നും പണ്ടൊരു മഹാക്ഷേത്രം ഉണ്ടായിരുന്നെന്നും ക്ഷേത്രം അഗ്നിക്കിരയായി പോയെന്നും അവിടെ ശ്രീരാമ ചൈതന്യം ഉള്ളതിനാൽ ശ്രീരാമ ക്ഷേത്രം പണി കഴിക്കണമെന്നും ജ്യോൽസ്യൻ ചാർത്തു നൽകുകയുണ്ടായി.
ഏറെ ഭക്തനായ ശ്രീ ചിന്നക്കുട്ടൻ നായർ അപ്രകാരം അവിടെ ക്ഷേത്രം നിർമിച്ചു നിരവധി ബ്രാഹ്മണരുടെ സാന്നിധ്യത്തിൽ താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠ നടത്തുകയും ചെയ്തു