നീർപുത്തൂർ മഹാദേവ ക്ഷേത്രം മലപ്പുറം ജില്ലയിലെ അരക്കുപറമ്പ് പുത്തൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു. ഏതാണ്ട് മൂവായിരം വർഷം പഴക്കം ഉള്ള ഈ ക്ഷേത്രത്തിൽ സ്വയംഭൂ പ്രതിഷ്ഠ ആണുള്ളത്. ജലത്താൽ മുങ്ങി നിൽക്കുന്ന ഈ ക്ഷേത്രത്തിൽ മഹാദേവൻ സ്വയം ജലധാര ചെയ്യുന്ന ഭഗവൽ സങ്കൽപ്പമാണ്. ജലം ഒഴുകുന്ന രീതിയിലും ഗംഗാജലം ആണെന്നും രോഗശാന്തി നൽകുന്ന ഔഷധ ജലം ആണെന്നും ആണ് സങ്കല്പ്പം. ക്ഷേത്രത്തിനു പുറത്തു ഉള്ള വനശാസ്താവും സ്വയംഭൂ ആണ്.
എല്ലാ മുപ്പെട്ടു ഞായറാഴ്ചയും ഉമാമഹേശ്വരി പൂജയും മഹാമൃത്വജ്ഞയ ഹോമവും ഇവിടത്തെ പ്രശസ്തി ആർജിച്ച വഴിപാടുകൾ ആണ്
6:00 am to 9:00 am
5:00 pm to 7:00 pm