ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചേർത്തല നഗരഹൃദയത്തിൽ റോഡരികിലായിട്ടാണ് കാർത്ത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ഭഗവതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗ്ഗ ദേവിയുടെ സൗമ്യസുന്ദരരൂപമായ "കാർത്ത്യായനിയാണ്" പ്രധാന പ്രതിഷ്ഠ. കൂടാതെ ശിവൻ, വിഷ്ണു, ഗണപതി, കാവുടയോൻ എന്ന പേരിലറിയപ്പെടുന്ന ശാസ്താവ്, നാഗദൈവങ്ങൾ എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിൽ മീനമാസത്തിലെ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരമഹോത്സവവും പടയണികളും വളരെ വിശേഷമാണ്. ഇതുകൂടാതെ കന്നിമാസത്തിൽ നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവയും അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
കോഴികളെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭക്തർ ഇത്തരത്തിൽ പറപ്പിക്കുന്ന കോഴികളാണ് അവയെല്ലാം. ക്ഷേത്രത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ തന്നെ നൂറു കണക്കിന് കോഴികളെ കാണാം. ക്ഷേത്രാങ്കണത്തിൽ നിറയെ കോഴികളായിരിക്കും
ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രമാണിത്.മൂന്ന് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിലുള്ളത്.
മീനമാസത്തിലെ മകയിരം നാളിലാണ് ഇവിടെ കൊടിയേറ്റം നടക്കുന്നത്. ഏഴ് ദിവസവും ആറാട്ട് നടക്കും.പൂരം നാളിലാണ് പ്രധാന ഉത്സവം.