Kannakurussi Sreekrishna Temple Karakurussi

Sreekrishna Jayanthi ശ്രീകൃഷ്ണ ജന്മാഷ്ടമി at Kannakurussi Sreekrishna Temple Karakurussi

blog-details

കൃഷ്ണായ വാസുദേവായ ദേവകി നന്ദനായജ 


നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമ:


ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 


മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. 


നാടെങ്ങും ആനന്ദപൂർവം കൊണ്ടാടുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം കണ്ണാകുറുശ്ശി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അതിവിപുലമായി കൊണ്ടാടുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനത്തിൽ ഭഗവാനെ കണ്ടു അനുഗ്രഹം വാങ്ങുവാനും മനം നിറയാനും നിരവധി ഭക്തരാണ് നാനാ ദേശങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്തി ചേരുക.


ബാലന്മാരും ബാലികമാരും ശ്രീകൃഷ്ണ - രാധാ വേഷങ്ങളിൽ നിറഞ്ഞാടുന്നത് കാണുന്നത് തന്നെ നയനമനോഹരമാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വിവിധ ക്ഷേത്രങ്ങളിലൂടെ കടന്നു പോകുന്ന അതി മനോഹരമായ ഘോഷയാത്ര ഇവിടത്തെ പ്രധാന ആഘോഷ പരിപാടിയാണ്.



Krishna Janmashtami also known simply as Krishnashtami, Janmashtami, or Gokulashtami, is an annual Hindu festival that celebrates the birth of Krishna, the eighth avatar of Vishnu. Sree Krishna's birth is celebrated and observed on the eighth day (Ashtami) of the dark fortnight (Krishna Paksha) in Shravana Masa or Bhadrapada Masa. 


It is an important festival, particularly in the Vaishnavism tradition of Hinduism. The celebratory customs associated with Janmashtami include a celebration festival, reading and recitation of religious texts, dance and enactments of the life of Krishna according to the Bhagavata Purana, devotional singing till midnight (the time of Krishna's birth), and fasting (upavasa), amongst other things.


Kannakurussi Sreekrishna Temple also celebrating Sreekrishna's Janmashtami in very divine manner. We are conducting Gosh Yatra in the evening of every Sreekrishna Jayanthi Day